Site iconSite icon Janayugom Online

നിലവിടുന്ന നേതാവിനെ നിലയ്ക്കുനിര്‍ത്തണം

മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എംഎല്‍എക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍‍ ( Ker­ala Union of Work­ing Jour­nal­ists ) ജനറല്‍ സെക്രട്ടറി gen­er­al sec­re­tary കെ പി റെജി ( K P Reji ). നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കുനിർത്താനും കർക്കശ താക്കീത്​ നൽകാനും നേതൃത്വം ഇനിയും മടിച്ചുനിൽക്കുന്നത്​ പരിഷ്കൃതമായ ജനാധിപത്യ സമൂഹത്തിനു തെല്ലും ഭൂഷണമല്ലെന്ന് കെ പി റെജി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

വസ്തുതാപരമായി വാർത്ത നിഷേധിക്കുന്നതിനു പകരം ചാനൽ റി​പ്പോർട്ടർക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള പി വി അന്‍വവര്‍ എംഎൽഎയുടെ ( P V Anwar MLA ) ശ്രമം അങ്ങേയറ്റം അപലപനീയമാണ്​. പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയിൽ പെരുമാറുകയും പ്രതികരിക്കുകയും ​ചെയ്യുന്നതിലൂടെ സ്വയം ചെറുതാവുകയാണ്​ എംഎല്‍എ ചെയ്യുന്നത്​. സ്വയം വിവേകം​ തോന്നുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിയും ഭരണനേതൃത്വവുമെങ്കിലും അതിനു ശ്രമം നടത്തണം. എംഎൽഎ ആയാലും അധിക്ഷേപ പരാമർശങ്ങൾക്കെതിരെ നിയമപരമായ നടപടികൾക്കു സർക്കാർ മടിച്ചുനിൽക്കാൻ പാടില്ലെന്നും റെജി ആവശ്യപ്പെട്ടു.

കെ പി റെജി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു:- എതിരു പറയുന്ന​ ആരെയും പുലഭ്യം പറഞ്ഞു കൊലവിളിക്കുക എന്നതാണു ഇപ്പോൾ നടപ്പുശീലം. ഇടതു പുരോഗന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാലും നിയമനിർമാണ സഭാംഗമായാലും അതിൽ വലിയ വ്യത്യാസമൊന്നും കാണുക പ്രയാസം. തനിക്ക്​​ ഹിതകരമല്ലെങ്കിൽ എന്തും ചെയ്തുകളയാമെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്ക്​. ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച നിലമ്പൂർ ( nil­am­bur ) എംഎൽഎ പി വി അൻവർ ആണു പുതിയ ഹീറോ. ഏഷ്യാനെറ്റ്​ ലേഖകൻ ഷാജഹാൻ കാളിയത്തിനെതിരെയാണ് അധിക്ഷേപം. “ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചോളാം. എൻറെ ഭൂമിയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്. പൊതുജനങ്ങൾക്കോ സർക്കാറിനോ അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്, നീ തന്നെ എല്ലാവർക്കും മനസിലാക്കി കൊടുക്കുന്നുണ്ട്. പോമറേനിയൻ നായകളെ കണ്ടിട്ടില്ലേ? വെറുതെ കിടന്ന് കുരയ്ക്കും. അതിനപ്പുറം ഒരു ചുക്കും അവയ്ക്ക് ചെയ്യാൻ പറ്റില്ല. ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂ. പി വി അൻവറിന് മലബന്ധത്തിന്റെ പ്രശ്​നമുണ്ട്. മൂലക്കുരു ആണോന്ന് സംശയം” ! നീ നാളെ രാവിലെ ഇത് വാർത്തയായി കൊടുത്തോ. ഒന്ന് പോയിനെടാ”, എന്നാണ് ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ ബഹുമാന്യ എംഎൽഎയുടെ പ്രതികരണം.

1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്​ എംഎൽഎക്ക്​ ജപ്തി നോട്ടീസ് വന്നതായ വാർത്തയാണ്​ എംഎൽഎയുടെ പ്രകോപന കാരണം. സർഫാസി നിയമപ്രകാരം ജപ്തി നടപടിക്ക്​ ആക്സിസ് ബാങ്ക്​ നൽകിയ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണു വാർത്ത പുറത്തുവന്നത്.

വസ്തുതാപരമായി വാർത്ത നിഷേധിക്കുന്നതിനു പകരം ചാനൽ റി​പ്പോർട്ടർക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എംഎൽഎയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്​. പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയിൽ പെരുമാറുകയും പ്രതികരിക്കുകയും ​ചെയ്യുന്നതിലൂടെ സ്വയം ചെറുതാവുകയാണ്​ അദ്ദേഹം ചെയ്യുന്നത്​. സ്വയം വിവേകം​ തോന്നുന്നില്ലെങ്കിൽ അദ്ദേഹത്തിന്‍റെ പാർട്ടിയും ഭരണനേതൃത്വവുമെങ്കിലും അതിനു ശ്രമം നടത്തണം. എംഎൽഎ ആയാലും അധിക്ഷേപ പരാമർശങ്ങൾക്കെതിരെ നിയമപരമായ നടപടികൾക്കു സർക്കാർ മടിച്ചുനിൽക്കാൻ പാടില്ല. നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിർത്താനും കർക്കശ താക്കീത്​ നൽകാനും നേതൃത്വം ഇനിയും മടിച്ചുനിൽക്കുന്നത്​ പരിഷ്കൃതമായ ജനാധിപത്യ സമൂഹത്തിനു തെല്ലും ഭൂഷണമല്ല.

 

Eng­lish sum­ma­ry; Ker­ala Union of Work­ing Jour­nal­ists _ gen­er­al sec­re­tary _ statement

you may also like this video;

Exit mobile version