രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരളസർവകലാശാല. രക്തദാനത്തിനായി അവധി പ്രഖ്യാപിക്കുന്ന ആദ്യ സർവകലാശാലയാണ് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റന്‍ഡന്‍സും നൽകും. ആശുപത്രിയിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രിൻസിപ്പാള്‍ ആയിരിക്കും അവധി അനുവദിക്കുക. മൂന്ന് മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ഇങ്ങനെ അവധി നൽകാൻ കഴിയും. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തത്. രക്തദാനദിനത്തില്‍ കോളജുകളില്‍ അവധി പ്രഖ്യാപിക്കണമെന്ന എഐഎസ്എഫിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതുവഴി അംഗീകരിക്കപ്പെട്ടത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് എഐഎസ്എഫ് നിരന്തരം നിവേദനവും സമര്‍പ്പിച്ചിരുന്നു.
English Summary: Kerala University announces holiday for blood donation
You may also like this video