Site iconSite icon Janayugom Online

കേന്ദ്രവിഹിതംനോക്കിയിരുന്നാൽകേരളംപാപ്പരാകും: കോടിയേരി

കേന്ദ്രവിഹിതം അടിക്കടി വെട്ടിക്കുറയ്‌ക്കുന്ന സാഹചര്യത്തിൽ കേരളം പുതിയ ധനാഗമനമാർഗങ്ങൾ തേടണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരളം പടുത്തുയർത്താൻ കാശ്‌ വേണം. 

കേന്ദ്രത്തിൽനിന്ന്‌ അർഹമായ വിഹിതംപോലും കിട്ടുന്നില്ലെന്നുമാത്രമല്ല, ഇനിയും വലിയ കുറവ്‌ പ്രതീക്ഷിക്കാം. അതുകൊണ്ട്‌ കേന്ദ്രവിഹിതം നോക്കിയിരുന്നാൽ കേരളം പാപ്പരാകും. ഈ സാഹചര്യത്തിൽ സ്വകാര്യസംരംഭങ്ങളെയും പ്രയോജനപ്പെടുത്തേണ്ടിവരുമെന്ന്‌ കോടിയേരി പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ‘നവകേരളവും ഇടതുപക്ഷ സർക്കാരുകളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിഫ്‌ബിവഴി 70,000 കോടി രൂപയുടെ വികസനപ്രവർത്തനമാണ്‌ സംഘടിപ്പിച്ചത്‌. ഇത്തരത്തിൽ പുതിയ രീതികൾ അവലംബിക്കണം.അസാധ്യമെന്നു കരുതിയത്‌ സാധ്യമാക്കിയാണ്‌ ഒന്നാം പിണറായി സർക്കാർ ഭരണം പൂർത്തിയാക്കിയത്.നാടിന്റെ വികസനം ഉറപ്പാക്കുന്നതിനൊപ്പം പരമദരിദ്രരെ കരകയറ്റുകയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രധാന ലക്ഷ്യം. 

മൂന്നാം ഇടതുപക്ഷ സർക്കാർ വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ്‌ പ്രതിപക്ഷം കുത്തിത്തിരിപ്പിന്‌ ഇറങ്ങിയിരിക്കുന്നത്‌.ഭാവിവികസനം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്‌.നവകേരളം സൃഷ്ടിക്കാൻ ഇത്തരം പദ്ധതികൾ ഏറ്റെടുത്തേ മതിയാകൂവെന്നും കോടിയേരി പറഞ്ഞു.കേന്ദ്രത്തിൽ ബിജെപിക്ക്‌ ബദൽ സാധ്യമാകണമെങ്കിൽ രാജ്യവ്യാപകമായി ഇടതുപക്ഷസ്വാധീനം വർധിക്കണം.സ്വാധീനം നഷ്ടമായ സംസ്ഥാനങ്ങളിൽ തിരിച്ചുപിടിക്കണം.ബിജെപിക്കെതിരായ ബദൽ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ മാർഗനിർദേശം നൽകുന്നതാകും പാർടി കോൺഗ്രസെന്നും കോടിയേരി പറഞ്ഞു.

Eng­lish summary:Kerala will be bank­rupt if we look at the cen­tral share: Kodiyeri

You may also like this video:

Exit mobile version