പുനരുപയോഗസാധ്യതയില്ലാത്ത ഊർജ സ്രോതസുകളെ വൈദ്യുതോൽപ്പാദനത്തിൽ സംസ്ഥാനം ആശ്രയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്നും പരമാവധി ഊർജോല്പാദനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനായുള്ള പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിയാൽ പൂർത്തിയാക്കിയ അരീപ്പാറ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം കൊണ്ട് ആഭ്യന്തരമായി വൈദ്യുതോൽപ്പാദനം കൂടുതൽ മെച്ചപ്പെടുത്തും. ജലവൈദ്യുത പദ്ധതികളുടെ ശേഷിവർധിപ്പിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകും ഇവ നടപ്പിലാക്കുകയെന്നും കേരളത്തെ ഒരു വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇരുവഴിഞ്ഞി പുഴയിലെ ജലം ഉപയോഗപ്പെടുത്തുന്ന അരീപ്പാറ പദ്ധതിയിൽ നിന്നും പ്രതിവർഷം 14 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. റൺ ഓഫ് ദ റിവർ പ്രൊജക്റ്റായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
English Summary:Kerala will not depend on non-renewable energy sources: CM
You may like this video also