Site icon Janayugom Online

കേരള വനിതാ ലീഗ്: ലൂക്കയെ തറപറ്റിച്ച് കേരള യുനൈറ്റഡ്

കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന രാംകോ കേരള വനിതാ ലീഗ് ഫുട്ബോളിൽ എതിരില്ലാത്ത ആറു കോളുകൾക്ക് കേരള യുനൈറ്റഡ്, എഫ് സി ലൂക്ക സോക്കർ ക്ലബ്ബിനെ പരാജയപ്പെടുത്തി. 15,63 മിനിറ്റുകളിൽ 10-ാം നമ്പർ ബേബി ലാൽചന്ദ്മിയും 7,66 മിനിറ്റുകളിൽ 17-ാം നമ്പർ അനീനയും 19,20 മിനിറ്റിൽ 18-ാം നമ്പർ പ്രിസ്റ്റിയും കേരള യുനൈറ്റഡ് എഫ്സിക്കു വേണ്ടി രണ്ടു ഗോളുകൾ വീതം നേടി. 

മത്സരത്തിലുടനീളം കേരള യുനൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. ദുർബലമായ ലൂക്ക സോക്കറിന്റെ ഫോർവേഡുകൾക്ക് ഒരിക്കൽ പോലും യുനൈറ്റഡ് എഫ് സിയുടെ പ്രതിരോധനിര ഭേദിച്ച് മുന്നേറാനായില്ല. അടുത്ത മത്സരം 29‑നാണ്. അന്ന് ഗോകുലം കേരള എഫ് സി കടത്തനാട് രാജ എഫ് സിയുമായി ഏറ്റുമുട്ടും. 

Eng­lish Sum­ma­ry: Ker­ala Wom­en’s League: Ker­ala Unit­ed beat Luca

You may like this video also

Exit mobile version