Site icon Janayugom Online

കേരളത്തിലെ ആദ്യ സർക്കാർ സർഫിങ് സ്കൂൾ ബേപ്പൂരിൽ

surfing

ബേപ്പൂർ ഗോതീശ്വരം ബീച്ചിലെ സർഫിങ് സ്കൂൾ ഭാവിയിൽ ലോക ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി മാറുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ബേപ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവിയിൽ ഗോതീശ്വരം ബീച്ച് പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്നും അത് പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്റർനാഷണൽ സർട്ടിഫൈഡ് പരിശീലനം പൂർത്തിയാക്കിയ പ്രദേശവാസികളായ 10 യുവാക്കൾക്ക് വേദിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫെയർ മൾട്ടിപർപസ് സൊസൈറ്റിയുടെ അവഞ്ച്വറ സർഫിങ് ക്ലബ്ബ് ആണ് സ്കൂളിന് മേൽനോട്ടം വഹിക്കുക. 

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും കോഴിക്കോട് ഡിടിപിസിയും കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫെയർ മൾട്ടിപർപസ് സൊസൈറ്റിയും സംയുക്തമായാണ് സർഫിങ് സ്കൂൾ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. കോർപറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: Ker­ala’s first gov­ern­ment surf­ing school in Beypur

You may also like this video

Exit mobile version