Site icon Janayugom Online

കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം രാജ്യത്തെ മറ്റിതര സംസ്ഥാനങ്ങൾക്ക് പോലും മാതൃക: മന്ത്രി ജി ആര്‍ അനില്‍

കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം രാജ്യത്തെ മറ്റിതര സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാണെന്നും കാലാനുസൃതമായ പരിഷ്കാരങ്ങളിലൂടെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്നും കേരള ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സഗയ്യ ബിഎംസി ഹാളിൽ നടന്ന ബഹ്റൈൻ നവകേരള കേന്ദ്രസമ്മേളനത്തിന്റെ പൊതു സമ്മേളനം ഉൽഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃസമ്മേളനം കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീറും ഉൽഘാടനം ചെയ്തു.
പ്രളയവും കൊറോണയും മൂലം ദുരിതത്തിലായ ഒരു ജനതയെ പട്ടിണിക്കിട്ടാതെ ഒപ്പം ചേർത്ത് പിടിച്ച എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് പിണറായി സർക്കാരിന്റെ തുടർ ഭരണമെന്ന് മന്ത്രി പറഞ്ഞു. തൊള്ളായിരത്തി എഴുപതിലെ സി.അച്യുതമേനോൻ സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണമാണ് കേരളത്തിന്റെ സാമൂഹിക — സാമ്പത്തിക പുരോഗതിക്ക് നിദാനമായതെന്നും, കേരള മോഡൽ എന്ന പേരിൽ പിൽക്കാലത്ത് ഏറെ ചർച്ചയ്ക്ക് വിധേയമായതും പ്രസ്തുത ഗവൺമെന്റിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ നവകേരള നടത്തിവരുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെയും ഉൽഘാടന പ്രസംഗത്തിൽ മന്ത്രി പ്രകീർത്തിച്ചു.

ഹൗസിംഗ് ബോർഡിന്റെ കീഴിൽ പ്രവാസികൾക്കായി നടപ്പാക്കുന്ന പാർപ്പിട സമുച്ചയമുൾപ്പെടെയുള്ള വിവിധ പദ്ധതികളെ കുറിച്ച് പി പി സുനീറും വിശദീകരിച്ചു. ഒപ്പം പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തിയ പിണറായി വിജയൻ സർക്കാരിന് പ്രവാസി ഫെഡറേഷൻ സംസ്ഥാന സെകട്ടറി കൂടിയായ പി പി സുനീർ നന്ദി പറഞ്ഞു. ഭാരവാഹികളായി എൻ കെ ജയൻ (പ്രസിഡന്റ്) സുനിൽ ദാസ് (വൈ.പ്രസി) എ കെ സുഹൈൽ (സെക്രട്ടറി) സോപാനം ഉണ്ണികൃഷ്ണൻ (ജോ സെക്രട്ടറി) എന്നിവരടങ്ങിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഇ ടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി മുതല,രാമത്ത് ഹരിദാസ് , അസീസ് ഏഴംകുളം എന്നിവർ സംസാരിച്ചു. റയ്സൺ വർഗ്ഗീസ് സ്വാഗതവും എ കെ സുഹൈൽ നന്ദിയും പറഞ്ഞു.

Eng­lish Summary:Kerala’s food dis­tri­b­u­tion sys­tem is a mod­el for oth­er states in the coun­try: Min­is­ter GR Anil
You may also like this video

Exit mobile version