Site iconSite icon Janayugom Online

റേഷന്‍കട വഴി വിതരണത്തിന് ഇനി മണ്ണെണ്ണ തരില്ലെന്ന് കേന്ദ്രം

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നതിന് മ​ണ്ണെ​ണ്ണ തരുന്ന പദ്ധതി കേ​ന്ദ്ര സ​ർ​ക്കാ​ർ ഘട്ടംഘട്ടമായി നിർത്തലാക്കുന്നു. കേ​ര​ള​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന മന്ത്രി ജി ആർ അനിലിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കേ​ന്ദ്ര ​സ​ർ​ക്കാരിന്റെ ജനവിരുദ്ധ നിലപാട്.

സം​സ്ഥാ​ന​ത്ത് മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഓ​ണ​ക്കാ​ല​ത്ത് 5,000 കി​ലോ​ലി​റ്റ​ർ മ​ണ്ണെ​ണ്ണ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെട്ടിരുന്നു. അ​തി​നും കേന്ദ്രം അനൂകൂ മറുപടി നല്‍കിയില്ല. നി​ല​വി​ൽ ന​ൽ​കു​ന്ന പിഡിഎ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​രു സം​സ്ഥാ​ന​ത്തി​ന്​ മാ​ത്ര​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെന്നാണ് കേന്ദ്ര നയം. ​എ​ന്നാ​ൽ നോൺ പിഡിഎ​സ് വി​ഹി​ത​മാ​യി മ​ണ്ണെ​ണ്ണ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നാണ് കേ​ന്ദ്ര മ​ന്ത്രി പറയുന്നത്.

അതേസമയം മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള മത്സ്യ​ബ​ന്ധ​നം പ​ര​മാ​വ​ധി നി​രുത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ സിഎ​ൻജി എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ക്ക​ണ​മെ​ന്നുമാണ് കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടത്. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മ​ന്ത്രി അഡ്വ. ജി ​ആർ അ​നി​ലി​നൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​റിന്റെ ഡല്‍ഹിയിലെ പ്ര​തി​നി​ധി കെ വി തോ​മ​സ്, പൊ​തു​വി​ത​ര​ണ വ​കു​പ്പ് കമ്മി​ഷ​ണ​ർ ഡോ. ഡി സ​ജി​ത് ബാ​ബു എ​ന്നി​വ​രും ഉണ്ടായിരുന്നു.

Eng­lish Sam­mury: Cen­ter will no longer pro­vide kerosene for dis­tri­b­u­tion through ration shops

Exit mobile version