Site icon Janayugom Online

കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍ സത്യപ്രതിജ്ഞ ചെയ്തു

brown

അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍ സത്യപ്രതിജ്ഞ ചെയ്തു. യുഎസ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാ­ന്‍ജി ബ്രൗണ്‍ ജാക്സണ്‍.

ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെ­യെര്‍ വിരമിച്ചതോടെയാണ് സുപ്രീം കോടതിയിലെ 116ാമ­ത്തെ ജസ്റ്റിസായി കെറ്റാ­ന്‍ജി ചുമതലയേറ്റത്. കറുത്ത വംശജരായ പുരുഷന്മാര്‍ മുമ്പും സുപ്രീം കോടതി ജസ്റ്റിസുമാരായിട്ടുണ്ടെങ്കിലും ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്.

മറ്റ് മൂന്ന് വനിതാ ജസ്റ്റിസുമാരും കെറ്റാന്‍ജിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയുടെ ഒമ്പതംഗ ജസ്റ്റിസ് പാനലില്‍ നാല് പേര്‍ വനിതകളാകുന്നത് ഇതാദ്യമായാണ്.

51കാരിയായ കെറ്റാന്‍ജി അപ്പീല്‍ കോടതി ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെ­ഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.

ഫെബ്രുവരിയിലായിരുന്നു കെറ്റാന്‍ജിയെ പ്രസിഡന്റ് ജോ ബൈഡന്‍ നാമ­നിര്‍­ദേശം ചെയ്തത്. ഏപ്രില്‍ ആദ്യ വാരമാണ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ചുമതലയേല്‍ക്കുന്നത്. 47നെതിരെ 53 വോട്ടുകള്‍ നേടിയായിരുന്നു കെറ്റാന്‍ജിയുടെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡന്റ് കമല ഹാരിസായിരുന്നു വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.

Eng­lish Sum­ma­ry: Ketan­ji Brown Jack­son was sworn in

You may like this video also

Exit mobile version