Site iconSite icon Janayugom Online

കെജിഒഎഫ് ജില്ലാ പഠനക്യാമ്പ് സംഘടിപ്പിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പഠനക്യാമ്പ് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന ജോസ് ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൽമജീദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പഠനക്യാമ്പില്‍ സംസ്ഥാ­ന സെക്രട്ടറി പി വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് റീജ, സെ­ക്രട്ടറിയേറ്റ് അംഗം ഡോ. വി എം പ്രദീപ്, ഡോ. രചന, സംസ്ഥാന കമ്മിറ്റി അംഗം സി മുകുന്ദകുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന പരിപാടിയിൽ ജില്ലാ സെക്രട്ടറി ഡോ. ദിലീപ് ഫല്‍ഗുണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഇ എസ് ശാന്തമണി നന്ദിയും പറഞ്ഞു. 

കേരള സർവിസ് ചട്ടങ്ങൾ എ­ന്ന വിഷയത്തില്‍ സർവിസ് വിഗ്ധൻ സൈനുദ്ദീൻ മാസ്റ്റർ ക്ലാസ്സ് നയിച്ചു. ഡോ. സു­ധീർബാബു മോഡറേറ്ററായ സെഷന് ഡോ. റെഷിൻ നന്ദി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം സർവീസ് സംഘടന ചരിത്രം എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ വിഷയവതരണം നടത്തി. ഡോ. മീനുജ മോഡറേറ്റർ ആയ സെഷന് ഡോ .ജോജു ഡേവിസ് നന്ദിയും രേഖപ്പെടുത്തി. 

വിരമിച്ച ഉദ്യോഗസ്റ്റർക്കുള്ള യാത്ര അയപ്പ് യോഗം വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ഡോ. മേരി ജൂലിയേറ്റിന്റെ അധ്യക്ഷതയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ സുമലത മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ജയൻ, ഡോ. ദാമോദരൻ എന്നിവർ സംസാരിച്ചു. വിരമിച്ച ഉദ്യോഗസ്ഥരെ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റീജയും സംസ്ഥാന സെക്രട്ടറി പി വിജയകുമാറും ഉപഹാരം നൽകി ആദരിച്ചു. വനിതാ കമ്മിറ്റി സെക്രട്ടറി റാണി ആർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. സജിത്ത് കുമാർ നന്ദി പറഞ്ഞു.

Eng­lish sum­ma­ry: KGOF dis­trict study camp organized 

You may also like this video

Exit mobile version