കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക് മാറുന്നു. യൂണിഫോമുകളുടെ വിതരണോദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു. യൂണിഫോമിനൊപ്പം നെയിം ബോര്‍ഡുമുണ്ടാകും.
ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയും നീല യൂണിഫോമുകളാണ് ഇനി കാക്കി കളറിലേക്ക് മാറാന പോകുന്നത്. മെക്കാനിക്കല്‍ വിഭാഗം നീല യൂണിഫോമിലേക്ക് മാറും.
2015ലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയില്‍ നിന്ന് മാറ്റി, നീലയാക്കിയത്. കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് കാക്കി പാന്റ്സും കാക്കി ഹാഫ് കൈ ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓഫര്‍കോട്ടും. പുതിയ യൂണിഫോമില്‍ നെയിം പ്ലേറ്റോ പെന്‍നമ്പരോ ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
English Summary: Khaki uniform for KSRTC employees
You may also like this video