ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊട്ടാരം ഇസ്രായേൽ ആക്രമണത്തിൽ പൂർണ്ണമായും തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രായേലി മാധ്യമമായ ചാനൽ 12 ആണ് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം റിപ്പോർട്ട് ചെയ്തത്. ആക്രമണ സമയത്ത് ഖമേനി കൊട്ടാരത്തിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഖമേനിയെ കൂടാതെ ഇറാന്റെ മറ്റ് പ്രധാന രാഷ്ട്രീയ, സൈനിക നേതാക്കളെയും ലക്ഷ്യമിട്ടാണ് ഇന്നത്തെ ആക്രമണങ്ങൾ നടന്നതെന്നാണ് സൂചന.
ഇസ്രായേൽ ആക്രമണങ്ങളിൽ ഖമേനിയുടെ കൊട്ടാരം പൂർണ്ണമായും തകർന്നു

