അടുത്തപാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷഐക്യത്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ ആഹ്വാനം. വിഘടനശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടിന് അത്യന്താപേക്ഷിതമാണെന്നു പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെ അഭിപ്രായപ്പെട്ടു.
അത്തരമൊരു കൂട്ടായ്മയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റിലിന്‍റെ എഴുപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖാര്‍ഗെ,ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റകെട്ടായിനില്‍ക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരു നയിക്കുമെന്നും ആരു പ്രധാനമന്ത്രിയാകുമെന്നും ഞാൻ പറഞ്ഞിട്ടില്ല. ആരു നയിക്കുമെന്നോ നയിക്കില്ലെന്നോ കോണ്‍ഗ്രസ് പറയുന്നില്ല. ചോദ്യം അതല്ല. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നു, അതാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് മതേതരത്വത്തിന്റെ പേരിലും സ്വാതന്ത്ര്യത്തിന്റെ പേരിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും നമ്മൾ പലതവണ ത്യാഗം സഹിച്ചത്-അദ്ദേഹം പറഞ്ഞു.
English Summary:
Kharge said that the question of who is the prime minister is not relevant
You may also like this video: