Site iconSite icon Janayugom Online

തമിഴ് നാട്ടിലെ സ്ത്രീക്ഷേമ പദ്ധതിയെ ഭിക്ഷ എന്നു വിശേഷിപ്പിച്ച് ഖുശ്ബു

തമിഴ് നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയെ പിച്ചൈ എന്ന് വിളിച്ച് ദേശീയ വനിതാ കമ്മീഷന്‍ അംഗവും, ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ .തമിഴ് നാട്ടില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയാരിന്നു ഖുശ്ബു.ഡിഎംകെ സര്‍ക്കാര്‍ 1000 രൂപ ഭിക്ഷ നല്‍കിയാല്‍ സ്ത്രീകള്‍ വോട്ടുചെയ്യില്ലെന്ന് അവര്‍ യോഗത്തില്‍ ആക്ഷേപിച്ച് പറയുകയുണ്ടായി.പരാമര്‍ശത്തെ തുടര്‍ന്ന് ഡി.എം.കെ.യുടെ വനിതാ വിഭാഗം ഖുശ്ബുവിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി.

വിമര്‍ശനങ്ങളോട് പ്രതികരിച്ച ഖുശ്ബു തന്റെ അഭിപ്രായത്തെ ന്യായീകരിച്ച് എക്സില്‍ പോസ്റ്റ് ചെയ്തു. വാര്‍ത്തകളില്‍ തുടരാന്‍ ഡി.എം.കെ.ക്ക് താന്‍ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു.നിങ്ങളെല്ലാവരും അന്ധരും മൂകരും ബധിരരുമാണോ? മയക്കുമരുന്ന് മൂലമുള്ള വിപത്ത് നിര്‍ത്തൂ, ടാസ്മാക്കില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്‍ കുറയ്ക്കൂ എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. പുരുഷന്മാര്‍ ടാസ്മാക്കില്‍ ചിലവഴിക്കുന്ന പണം ലാഭിക്കാന്‍ ഞങ്ങളുടെ സ്ത്രീകളെ സഹായിക്കൂ.

പുരുഷന്മാര്‍ മദ്യപിക്കുന്നത് കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുടെ അളവ് നിങ്ങളുടെ പണത്തേക്കാള്‍ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവര്‍ക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ല, ഖുശ്ബു തന്റെ പോസ്റ്റില്‍ പറഞ്ഞു.തമിഴ്നാട് സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീതാ ജീവന്‍, കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തിട്ടത്തെ’ പിച്ചൈ എന്ന് വിളിച്ച നടി ഖുശ്ബു, ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.16 കോടി സ്ത്രീകളെ അവര്‍ അപമാനിക്കുകയാണ് ചെയ്തത്,ഖുശ്ബുവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Eng­lish Summary:
Khush­bu termed the wom­en’s wel­fare scheme in Tamil Nadu as Bhiksha

You may also like this video:

Exit mobile version