സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി എഐസിസി. എ കെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടിയെടുത്തത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തോമസിന്റെ മറുപടി ലഭിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിർദേശം. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻ നിലപാട്.
English Summary:KICC on notice showing cause for KV Thomas
You may also like this video