കാസർഗോഡ് വീണ്ടും മുത്തലാക്ക് പരാതി. ദേലംപാടി സ്വദേശിയായ റാഫിദ (22) ആണ് ഭർത്താവ് മുഖത്തലാഖ് ചൊല്ലിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഗുരുതരമായ ശാരീരിക മര്‍ദനമുണ്ടായെന്നും കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്‌തെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവ് ഇബ്രാഹിം ബാദുഷ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും ഇബ്രാഹിം ബാദുഷ മര്‍ദിച്ചുവെന്നും വയറ്റില്‍ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
സ്ത്രീധനം കുറഞ്ഞതിനെ തുടർന്ന് ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടി; ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി

