Site icon Janayugom Online

വിവാഹാലോചന നിരസിച്ചു; വീട്ടിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി

വിവാഹാലോചന നിരസിച്ചതിന് തെലങ്കാനയില്‍ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി. ഇരുപത്തിനാലുകാരിയായ ഡോക്ടറെ നൂറോളം വരുന്ന സംഘം വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തെലങ്കാനയിലെ രംഗ റെഡ്ഢി ജില്ലയിലെ ആദിബട്ട്ലയിലാണ് സംഭവം നടന്നത്. രുപത്തിനാലുകാരിയായ വൈശാലി എന്ന വനിതാ ഡോക്ടറെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.

വിവാഹാലോചന നിരസിച്ചതിനെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: kid­nap woman doc­tor from her home in Telangana’s
You may also like this video

 

Exit mobile version