Site iconSite icon Janayugom Online

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയായ അനുപമയ്ക്ക് യൂട്യൂബില്‍ അഞ്ച് ലക്ഷം സബ്‌ക്രൈബേര്‍സ്

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാറിന്റെ കൂടുതല്‍ മൊഴി പുറത്ത്. മോചദദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനേയും അമ്മയേയും വിളിക്കാന്‍ പാരിപ്പള്ളിയിലെ കടയിലെത്തിയത് പത്മകുമാറും ഭാര്യയുമാണെന്നും ആ സമയത്ത് മൂന്നാം പ്രതിയും മകളുമായ അനുപമ കാറിലുണ്ടായിരുന്നുവെന്നും പത്മകുമാറും മൊഴി നല്‍കി.

അതേസമയം കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലെ പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രതികള്‍ പറഞ്ഞു. വനിതയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചത്. പത്മകുമാറും ഭാര്യ അനിതയും കൂടെ പാരിപ്പള്ളിയില്‍ ഓട്ടോയില്‍ ഗിരിജയുടെ കടയില്‍ എത്തി. 

ഈ സമയം കുട്ടിക്കൊപ്പം മകള്‍ അനുപമ കാറിലുണ്ടായിരുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ വിളിച്ചത് അനിതയാണ്. മകള്‍ അനുപമ യൂ ട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായിട്ടുള്ള ആളായിരുന്നു അനുപമ. യൂട്യൂബില്‍ 5ലക്ഷം സബ്സ്ക്രൈബ് അനുപമയ്ക്കുണ്ടായിരുന്നു. പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. 

Eng­lish Summary:Kidnapping inci­dent; Anu­pa­ma has five lakh sub­scribers on YouTube
You may also like this video

Exit mobile version