Site iconSite icon Janayugom Online

കിഫ്ബി കേരളത്തില്‍ കൊണ്ടുവന്നത് വികസനത്തിന്: മുഖ്യമന്ത്രി

സംസ്ഥാനത്ത് പശ്ചാത്തല സൗകര്യവികസനത്തിനുവേണ്ടിയാണ് കിഫ്ബി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനമാണ് ഉദ്ദേശിക്കുന്നത്. ഇതിനെ ഒരു ബദല്‍ സാമ്പത്തിക സ്രോതസായാണ് കേരളം കണ്ടിരുന്നത്. ഫലപ്രദമായി അത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 62000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന നില വന്നു. ഇപ്പോള്‍ അത് 90,000 കോടി രൂപ കടന്ന് നില്‍ക്കുന്ന നില വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരമൊരു സ്ഥാപനം നമ്മുടെ വികസനത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഈ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. രണ്ട് കൈയും ഉയര്‍ത്തിക്കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചെയ്തതാണ് എന്ന് തന്നെയാണ് പറയാനുള്ളത്. കിഫ്ബി പ്രവര്‍ത്തിച്ചത് ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ പലതും വരാമെന്ന് മാത്രമേ വിചാരിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമല സ്വര്‍ണക്കൊള്ളയിലും മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചു. തെറ്റ് ചെയ്ത ആരേയും സംരക്ഷിക്കില്ല. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിക്കുകയാണ്. എല്ലാ കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടവും നല്ല രീതിയില്‍ നടക്കുന്നുണ്ട്. ആ വഴിക്ക് നമുക്ക് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിരേഖപ്പെടുത്താം അദ്ദേഹം പറഞ്ഞു. 

Exit mobile version