Site iconSite icon Janayugom Online

റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തി; കുവൈത്തി പൗരന് വധശിക്ഷ വിധിച്ച് കോടതി

കുവൈത്തിലെ വഫ്രയിൽ കലാഷ്നികോവ് റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ. കേസില്‍ അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിയ്ക്ക് തന്‍റെ പ്രവൃത്തികളെക്കുറിച്ച് പൂർണ്ണ ബോധമുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മാനസികാരോഗ്യ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.

പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ മനഃപൂർവമുള്ള കൊലപാതകത്തിനാണ് കേസെടുത്തത്. കൊല്ലണം എന്ന ഉദ്ദേശത്തോടെ അയാൾ പലതവണ വെടിയുതിർക്കുകയായിരുന്നു. ഭര്‍ത്താവുമായി നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അയാൾ തന്നെ ഉപദ്രവിക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുള്ള ഭാര്യയുടെ മൊഴിയും കേസിൽ നിർണായകമായി.

Exit mobile version