Site iconSite icon Janayugom Online

ഭര്‍ത്താവിനെ കൊലപ്പെടുത്തി ബൈക്കില്‍ മൃതദേഹവുമായി യാത്ര; യുവതിയും കാമുകനും കുടുങ്ങി, വീഡിയോ പുറത്ത്!

രാജസ്ഥാനിലെ ജയ്പൂരില്‍ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ചാക്കിലാക്കി ബൈക്കില്‍ മൃതദേഹം കടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കമ്പി വടികൊണ്ട് ഗോപാലി ദേവി എന്ന സ്ത്രീയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

ദീന്‍ദയാല്‍ കുശ്വാഹ എന്നയാളുമായി ഗോപാലി ദേവി പ്രണയത്തിലായിരുന്നു. കാട്ടിനുള്ളില്‍ ഉപേക്ഷിക്കാനായാണ് ബൈക്കില്‍ മൃതദേഹം ചാക്കിലാക്കി കടത്തിയത്. ബൈക്കിന്റെ പിറകിലിരുന്ന ഗോപാലീദേവിയുടെ കൈയിലായിരുന്നു ചാക്ക് കെട്ട്. ഇരുവരും പിന്നീട് മൃതദേഹം കത്തിച്ചു കളഞ്ഞു.

ഗോപാലീദേവിയുടെ ഭര്‍ത്താവാണ് ദന്നാലാല്‍ സൈനി. ഇദ്ദേഹം ഗോപാലീ ദേവിയും കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് കൊലപാതകം. അഞ്ചുവര്‍ഷമായി കുശ്വാഹയുമായി പ്രണയത്തിലാണ് ഗോപാലീദേവീ. പച്ചക്കറി വ്യാപാരിയായ സൈനിയെ ഇരുവരും ചേര്‍ന്ന് മറ്റൊരു കടയുടെ മുകളിലെത്തിച്ച ശേഷമാണ് കമ്പി കൊണ്ട് അടിച്ചുകൊന്നത്. അടിച്ചശേഷം കയര്‍ കൊണ്ട് കഴുത്തില്‍ കുരുക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version