മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 22 കാരനായപൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
കേസില്‍ നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 25നാണ് കാണാതായ മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോ പുറത്തുവന്നത്.
English Summary: killing of 2 Meitei students; CBI arrests fifth accused
You may also like this video