കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിര്‍ദേശം അംഗീകരിച്ച് പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. കേരള സിലബസിലുള്ള കുട്ടികള്‍ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേര് കേരള സിലബസിലാണ്. സംസ്ഥാന സിലബസിലെ വിദ്യാര്‍ത്ഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാര്‍ത്ഥികൾ യോഗ്യത നേടി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസിൽ പഠിച്ച ജോഷ്വായ്ക്ക് പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു. പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാര്‍ത്ഥി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കാണ്.
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു, ഒന്നാം റാങ്ക് ഉള്‍പ്പെടെ മാറി; കേരള സിലബസുകാർക്ക് തിരിച്ചടി

