Site iconSite icon Janayugom Online

ബിജെപിയുടെ വിദ്വേഷത്തിനെതിരെ കിരണ്‍ മജുംദാര്‍ ഷാ

കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് ക്ഷേത്രങ്ങളില്‍ കച്ചവടം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി വ്യവസായിയും ബയോകോണ്‍ മേധാവിയുമായ കിരണ്‍ മജുംദാര്‍ ഷാ.

സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയ ധ്രുവീകരണം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. ഐടി മേഖല വര്‍ഗീയമായാല്‍ അത് ഇന്ത്യയുടെ ആഗോള നേതൃത്വത്തെ നശിപ്പിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. വര്‍ഗീയ ബഹിഷ്കരണം എന്നാണ് സംഭവത്തെ അവര്‍ വിശേഷിപ്പിച്ചത്.

അതേസമയം ഷായുടെ പരാമര്‍ശം ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ രാഷ്ട്രീയം കലര്‍ത്തിയുള്ള പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.

Eng­lish summary;Kiran Mazum­dar Shaw against BJP’s hatred

You may also like this video;

Exit mobile version