Site icon Janayugom Online

കിസാന്‍സഭ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി; ബാബുവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി

kisan sabha

അംഗപരിമിത­നും നിർധന­നുമായ കാഞ്ഞിരപ്പുഴ­യിലെ ബാബു­വി­ന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു കേറിക്കിടക്കാൻ സുരക്ഷിതമായൊരിടം.
വീട് ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ 15 വർഷം നിരവധി ഏജൻസികളെ ബാബുവും കുടുംബവും സമീപിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് കിസാൻസഭ പ്രവർത്തകരെ സമീപിക്കുന്നത്. ആധുനിക വെെദ്യശാസ്ത്രം മരുന്ന് കണ്ടെത്താത്ത ഒരു അസുഖമാണ് ബാബുവിനെ കീഴടക്കിയത്. അസുഖം വന്നതിനെ തുടർന്ന് പൂർണമായും കിടപ്പിലായ ബാബുവിന് ഇപ്പോൾ ചെറിയ തോതിൽ നടക്കാൻ കഴിയും. ഭാര്യയും രണ്ടുകുട്ടികളും പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബാബു.
2020 ഓഗസ്റ്റ് 30നാണ് വീടിന്റെ തറക്കല്ലിടൽ കർമ്മം നടന്നത്. രണ്ടു വർഷമെടുത്ത് 700 ചതുരശ്ര അടിയിൽ അധികം വലിപ്പമുള്ള വീടാണ് യാഥാർത്ഥ്യമായത്. രണ്ടരലക്ഷം രൂപ ചെലവഴിച്ച് കിസാൻ­സഭ ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പൊറ്റശേരി മണികണ്ഠനാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. എ എസ് ശിവദാസ്, പി കെ ലത്തീഫ്, ജോർജ് തച്ചമ്പാറ, കെ വി രാജൻ, സി അച്യുതൻ, സി പി മുഹമ്മദ്, മണി അടിയത്ത്, തുണ്ടുമണ്ണിൽ ചാണ്ടി, ഫി റോസ് കണിച്ചാലി­ൽ, കെ രാമൻ കുട്ടി എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Kisans­ab­ha activists came to the fore; Babu’s dream came true

You may like this video also

Exit mobile version