‘കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻസഭ 23ന് രാജ്ഭവന് മുന്നിൽ നടത്തുന്ന കർഷകമഹാസംഗമത്തിന്റെ പ്രചരണാർത്ഥമുള്ള വടക്കൻമേഖല ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി. തൊട്ടിൽപ്പാലം ചാത്തൻകോട്ട് നടയിലെത്തിയ ജാഥയെ കിസാൻസഭ നേതാക്കളും വർഗ ബഹുജന സംഘടനാ നേതാക്കളും ചേർന്ന് വരവേറ്റു. തുടർന്ന് കുറ്റ്യാടി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ അഡ്വ. ജെ വേണുഗോപാലൻ നായർ, വൈസ് ക്യാപ്റ്റൻ എ പ്രദീപൻ, ഡയറക്ടർ കെ വി വസന്തകുമാർ, ജാഥാ അംഗങ്ങളായ ടി കെ രാജൻ മാസ്റ്റർ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, ദീപ എസ് നായർ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിയിൽ നടന്ന സമാപന പൊതുയോഗം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉള്ള്യേരി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും. തുടർന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. തെക്കന്‍ മേഖലാ യാത്ര പത്തനംതിട്ടയില്‍ പര്യടനം പൂര്‍ത്തിയാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ക്യാപ്റ്റനായും സംസ്ഥാന സെക്രട്ടറി എ പി ജയന്‍ വൈസ് ക്യാപ്റ്റനായുമുളള കർഷക രക്ഷാ യാത്രക്ക് കോന്നി, പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്കി. യാത്രാംഗങ്ങളായ ജോയ് കുട്ടി ജോസ്, ഇ എം ദാസപ്പൻ, ചന്ദ്രിക ടീച്ചർ തുടങ്ങിയവരും സംസാരിച്ചു.
English Sammuri: all india kissan sabha state sonal jadhas