Site iconSite icon Janayugom Online

പരസ്യമായി ചുംബിച്ചു; ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാന്‍ ഉത്തരവിട്ട് കോടതി

പരസ്യമായി ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് കോടതി. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന വടക്കൻ നൈജീരിയയിലെ പ്രമുഖ നഗരമായ കാനോയിലാണ് സംഭവം. ടിക് ടോക് താരങ്ങളായ രണ്ടു പേർ പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക കോടതി ഈ വിചിത്ര ഉത്തരവിറക്കിയത്. ഇദ്രിസ് മായ് വോഷിരിയും ബസിറ യാർ ഗൗഡ എന്ന യുവതിയും ചുംബിക്കുന്ന വിഡിയോ ആണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബസിറ യാർ ഗൗഡയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതിന്‍റെയും ഇരുവരും കാറിൽ ഒരുമിച്ച് സഞ്ചരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ടായിരുന്നു. ഇതിനെതിരെ നൈജീരിയയില്‍ വ്യാപക പ്രതി‌ഷേധങ്ങളും ഉയര്‍ന്നു.

തുടർന്ന് വിഷയത്തിൽ ഇടപെട്ട കോടതി, അറുപത് ദിവസത്തിനുള്ളിൽ കുടുംബങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകണം എന്ന് ഉത്തരവിട്ടു. ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് ഈ വിഡിയോ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നൈജീരിയന്‍ പൊലീസായ ഹിസ്ബയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version