Site iconSite icon Janayugom Online

കിടാരി പാർക്ക് മികച്ച പദ്ധതി: മന്ത്രി ചിഞ്ചുറാണി

സംസ്ഥാന സർക്കാർ ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ കിടാരി പാർക്ക് പദ്ധതി ക്ഷീര കർഷകർക്ക് ഏറെ ഗുണകരമായന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി.എലിക്കുളത്ത് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വലിയ വിലക്ക് കൊണ്ടുവരുന്ന പശുക്കൾ രോഗം ബാധിച്ച് കർഷകർക്ക് വൻ നഷ്ടം വരുന്നതിനാലാണ് കിടാരി പാർക്ക് പദ്ധതി ആവിഷ്കരിച്ചത്. ഫാമുകളിൽ പശുക്കിടാക്കളെ ഉല്പാദിപ്പിച്ച് ന്യായവിലക്ക് വിതരണം ചെയ്യാൻ പദ്ധതിയിലൂടെ സാധിച്ചു. പാലുല്പാദനം വർധിപ്പിക്കുന്നതിനും ത്രിതല പഞ്ചായത്തുതല പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യപ്രഭാഷണം നടത്തി. ഡോ. പി കെ മനോജ് കുമാർ, ഡോ. സി ആർ ശാരദ എന്നിവർ പദ്ധതി വിശദീകരണം നടത്തി. സൂര്യാ മോൾ, എസ് ഷാജി, അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാംകളം, കണ്ണൻ എം വി, മാർട്ടിൻ ജോർജ്, സിപിഐ ജില്ലാ എക്സിക്യുട്ടിവ് അംഗം അഡ്വ. എം എ ഷാജി എന്നിവർ പ്രസംഗിച്ചു. 

Exit mobile version