Site icon Janayugom Online

കിഴക്കമ്പലം അക്രമം ; 10 പേർ കൂടി പിടിയിൽ

police jeep

കിഴക്കമ്പലം കിറ്റക്‌സ് കമ്പനിുടെ ജീവനക്കാര്‍ പൊലീസിനെ അക്രമിച്ച കേസില്‍ പത്ത് പേര്‍ കൂടി അറസ്റ്റില്. സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതുവരെ 174 പേരാണ് അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ക്യാമറ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. അറസ്റ്റിലായ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും മറ്റ് വിവരങ്ങളും ലഭ്യമാക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.കൂടാതെ പ്രതികള്‍ മൊബൈലില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്. വൈകാതെ കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പൊലീസ് വിവരം. 

ENGLISH SUMMARY:kitex employ­ees arrest latets update
You may also like this video

Exit mobile version