Site iconSite icon Janayugom Online

കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം: ആറാം പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

മലപ്പുറം കൊണ്ടോട്ടി കി​ഴി​ശ്ശേ​രി​യി​ല്‍ ആ​ള്‍ക്കൂ​ട്ട മ​ര്‍ദ​ന​ത്തെ തു​ട​ര്‍ന്ന് ബി​ഹാ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ് മാ​ഞ്ചി (36) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ആ​റാം പ്ര​തി കി​ഴി​ശ്ശേ​രി ഒ​ന്നാം മൈ​ല്‍ സ്വ​ദേ​ശി വ​രു​വ​ള്ളി​പ്പി​ലാ​ക്ക​ല്‍ മെ​ഹ​ബൂ​ബി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാണ് ജാമ്യം അനുവദിച്ചത്.

നാ​ല് മാ​സ​ത്തി​നി​ടെ വി​ചാ​ര​ണ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​ക​ണ്ട് ഒ​രു വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ന്ന പ്ര​തി​ക്ക് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ കോ​ട​തി​യി​ലെ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദം കൂ​ടി പ​രി​ഗ​ണി​ച്ച് ജാ​മ്യ​നി​ബ​ന്ധ​ന​ക​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി വി​ചാ​ര​ണ കോ​ട​തി​ക്ക് നി​ര്‍ദേ​ശ​വും ന​ല്‍കി.

കഴിഞ്ഞവര്‍ഷം മേ​യ് 13ന് ​അ​ര്‍ധ​രാ​ത്രി​യോ​ടെ കി​ഴി​ശ്ശേ​രി ഒ​ന്നാം മൈ​ലി​ലാ​ണ് രാ​ജേ​ഷ് മാ​ഞ്ചി ആ​ള്‍ക്കൂ​ട്ട മ​ര്‍ദ​ന​ത്തെ തു​ട​ര്‍ന്ന് മ​രി​ച്ച​ത്. ഒ​മ്പ​ത് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ ഏ​ഴു​പേ​ര്‍ക്ക് ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. വ​രു​വ​ള്ളി പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, വ​രു​വ​ള്ളി പി​ലാ​ക്ക​ല്‍ ഫാ​സി​ല്‍, വ​രു​വ​ള്ളി പി​ലാ​ക്ക​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍, തേ​ര്‍ത്തൊ​ടി മെ​ഹ​ബൂ​ബ്, തേ​ര്‍ത്തൊ​ടി അ​ബ്ദു​സ്സ​മ​ദ്, പേ​ങ്ങാ​ട്ടി​ല്‍ വീ​ട്ടി​ല്‍ നാ​സ​ര്‍, ചെ​വി​ട്ടാ​ണി​പ്പ​റ​മ്പ് ഹ​ബീ​ബ്, പാ​ല​ത്തി​ങ്ങ​ല്‍ അ​യ്യൂ​ബ്, പാ​ട്ടു​കാ​ര​ന്‍ സൈ​നു​ല്‍ ആ​ബി​ദ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ​സം​ഘം ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചി​രു​ന്നു.

Eng­lish Sum­ma­ry: Kizhissery lynch­ing: Supreme Court grants bail to sixth accused

You may also like this video

Exit mobile version