Site iconSite icon Janayugom Online

കെ കെ ബാലൻ കോഴിക്കോട് ജില്ലാ സെക്രട്ടറി

K balanK balan

കോഴിക്കോട് ജില്ലാ സെക്രട്ടറിയായി കെ കെ ബാലനെ തെരഞ്ഞെടുത്തു. മേപ്പയ്യൂര്‍ സ്വദേശിയായ കെ കെ ബാലന്‍ നിലവിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരുമായി പ്രവര്‍ത്തിക്കുന്നു. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എകെഎസ്‌ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, സിപിഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ചിങ്ങപുരം സികെജിഎം ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു.
മൂന്നു ദിവസമായി നടന്നുവന്ന സമ്മേളനം ഇന്നലെ വൈകീട്ടോടെ സമാപിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എന്‍ ചന്ദ്രന്‍, സി പി മുരളി, അഡ്വ. പി വസന്തം എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ജില്ലാസെക്രട്ടറി ടി വി ബാലന്‍ മറുപടി പറഞ്ഞു. 39 അംഗ ജില്ലാ കൗണ്‍സിലിനേയും 11 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
കോഴിക്കോട് കോമണ്‍വെല്‍ത്ത് ഹാന്റ്‌ലൂം ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്നും കോഴിക്കോട് കിനാലൂരില്‍ എയിംസ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: KK Bal­an Kozhikode Dis­trict Secretary

You may like this video also

Exit mobile version