Site icon Janayugom Online

കെഎംഎംഎൽ ജീവനക്കാർ ഇനിമുതൽ സ്ഥാപനത്തിലെത്തുക കെഎസ്ആർടിസിയിൽ ; 6 ബസ്സുകൾ ഓടിത്തുടങ്ങി

സംസ്ഥാന വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ എം എം എൽ ജീവനക്കാർ ഇനിമുതൽ സ്ഥാപനത്തിലെത്തുക കെ എസ് ആർ ടി സിയിൽ. ഇത്രയും നാൾ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിക്കൊണ്ടിരുന്ന കരാർ പുതുക്കാതെയാണ് സ്ഥാപനം കെ എസ് ആർ ടി സിക്കൊപ്പം കൈകോർക്കാൻ തീരുമാനിച്ചത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് സഞ്ചരിക്കാനായി ഇന്നുമുതൽ കെ എസ് ആർ ടി സിയുടെ 6 ബസ്സുകൾ ഓടിത്തുടങ്ങിയതായും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഫേസ് ബുക്കില്‍ കുറിച്ചു.

പൊതുമേഖലാ സംരക്ഷണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനവും.
ഇതുവരെയായി കെ എം എം എല്ലിലേക്ക് ജീവനക്കാരുടെ യാത്രക്കായി സ്വകാര്യ ബസ് സർവ്വീസിനെയാണ് ആശ്രയിച്ചിരുന്നത്. അവരുമായുള്ള കരാർ നവംബർ 30 ന് അവസാനിച്ചു. ഈ ഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയൊരു ആശയം നടപ്പിലാക്കാൻ കെ എം എം എലും കെ എസ് ആർ ടി സിയും മുന്നോട്ടുവരുന്നത്. വരുന്ന ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ഭാവിയിലും തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

eng­lish summary;KMML employ­ees to join KSRTC from now on
you may also like this video;

Exit mobile version