Site iconSite icon Janayugom Online

കേരളത്തിന്റെ പ്രശ്നങ്ങൾ അറിയാം; ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് ഗവർണർ

കേരളത്തിന്റെ പ്രശ്നങ്ങൾ അറിയാമെന്നും ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്നും ​ഗവർണർ അഭ്യർത്ഥിച്ചു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനുമായി കേരളത്തിലെ എംപിമാരുമായി ന്യൂഡൽഹി കേരളഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version