Site iconSite icon Janayugom Online

കൊടകര കുഴൽപ്പണക്കേസ് :ഒരാള്‍ കൂടി അറസ്റ്റില്‍

കൊടകര കുഴൽപ്പണക്കേസിൽ ഒരു അറസ്റ്റ് കൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ (22) ആണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തു. കൊടകര കുഴൽപ്പണ കേസിലെ കവർച്ചാപണം ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിൻഷയുടെ അറസ്റ്റോടെ കുഴൽപ്പണ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 23 ആയി. ഇവരുടെ കൈവശമുള്ള ഒന്നര ലക്ഷം രൂപയും ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ഏഴ് ലക്ഷം രൂപയും കൊടകരയിൽ നിന്നും കവർച്ച ചെയ്തതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതിൽ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Eng­lish sum­ma­ry: Kodakara case: Anoth­er arrested

you may also like this video

Exit mobile version