Site iconSite icon Janayugom Online

കൊടി സുനിയിൽ നിന്നും കൈക്കൂലി വാങ്ങി; ജയിൽ കോഴക്കേസിൽ ഡി ഐ ജി വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ

ജയിൽ കോഴക്കേസിൽ ഡി ഐ ജി വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളിൽ നിന്നും വിനോദ് കുമാർ കോഴ വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് വിനോദ് കുമാർ പണം വാങ്ങിയത്. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിനോദ് കുമാറിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ ഉടൻ നടപടിയുണ്ടാകും. 

പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽനിന്ന് 1.8 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ലഹരി കേസുകളിലടക്കം പ്രതികളായവർക്കും പെട്ടെന്ന് പരോൾ കിട്ടാൻ വിനോദ് കുമാർ ഇടപെട്ടിരുന്നു. ഗൂഗിൾ പേ വഴി ഭാര്യയുടെയും അക്കൗണ്ടിലേക്കും പണം വാങ്ങിയിട്ടുണ്ട്. കൂടാതെ സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങാറുണ്ടെന്നും ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ.

Exit mobile version