Site iconSite icon Janayugom Online

നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജോസ് ചിറമേൽ സ്മാരക നാടക അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന്

dramadrama

നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള മുഖം ഗ്രാമീണ നാടകവേദിയുടെ ജോസ് ചിറമേൽ സ്മാരക അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന് ലഭിച്ചതായി അവാര്‍ഡ് കമ്മിറ്റി അറിയിച്ചു. മൂന്നരപതിറ്റാണ്ട് കാലം നാടകത്തിന് നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് അവാർഡ്. സാമൂഹിക നാടകങ്ങൾ, തെരുവ് നാടകങ്ങൾ, കലാശാല നാടകങ്ങൾ, സംസ്കൃതനാടകരംഗം, നൃത്തനാടകം, ഏകാഭിനയം തുടങ്ങിയ മേഖലകളിൽ നടൻ, സംവിധായകൻ, നാടകകൃത്ത് എന്ന നിലയിൽ തിളങ്ങി. 108 മലയാള നാടകങ്ങൾ രചിച്ചു. 16 നാടകങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു, ഫസ്റ്റ് ബെൽ, ചരിത്ര ഇതിഹാസ നാടകങ്ങൾ, ചിൽഡ്രൻസ് തിയേറ്റർ, അരങ്ങും അണിയറയും, ബാലസാഹിത്യ നാടകങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് ഒഥല്ലോ, ജൂലിയസ് സീസർ, ഹാംലെറ്റ് എന്നീ ഷേക്സ്പിയർ കൃതികളെ അനേകം വേദികളിൽ ഏകാഭിനയമായി അവതരിപ്പിച്ചു. ലോക ക്ലാസിക്കൽ നാടക അഭിനയത്തിലും സംവിധാന രംഗത്തും ഇദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണെന്ന് ജൂറി അംഗങ്ങളായ ചാക്കോ ഡി അന്തിക്കാട്, എം കെ പശുപതി മാസ്റ്റർ, ഇ ഡി ഡേവിഡ്, വി ഡി പ്രേമപ്രസാദ്, പോൾസൺ താണിക്കൽ എന്നിവർ അഭിപ്രായപ്പെട്ടു. ശില്പവും പ്രശംസാപത്രവും പതിനായിരം രൂപയും അടങ്ങിയ പുരസ്കാരം ഏപ്രിൽ അവസാനവാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നൽകും.

Eng­lish Sum­ma­ry: Kodu­man Gopalakr­ish­nan receives Jose Chi­ramel Memo­r­i­al Dra­ma Award for Out­stand­ing Con­tri­bu­tion to Drama

You may like this video also

Exit mobile version