Site iconSite icon Janayugom Online

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയർപേഴ്സന് ബിജെപി കൗൺസിലർമാരുടെ മർദ്ദനം

അന്താരാഷ്ട്ര വനിത ദിനത്തിൽ നഗരസഭ ചെയർപേഴ്സണ്‍ എം യു ഷിനിജക്ക് ബിജെപി കൗൺസിലർമാരുടെ മർദ്ദനം. കൊടുങ്ങല്ലൂർ നഗരസഭയിലാണ് ഇന്നലെ ബിജെപി കൗൺസിലർമാരുടെ അക്രമം അരങ്ങേറിയത്.
അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ബഹളമുണ്ടാക്കിയത്. തുടർന്ന് അജണ്ടകൾ പാസ്സായതായി പ്രഖ്യാപിച്ച് ചെയർപേഴ്സണ്‍ മുറിയിലേക്ക് പോയി. ബിജെപി കൗൺസിലർമാർ ചെയർപേഴ്സന്റെ മുറിയിലേക്ക് തള്ളിക്കയറി ചെയർപേഴ്സനെ മർദ്ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച എൽഡിഎഫ് കൗൺസിലർമാരെയും ബിജെപി കൗൺസിലർമാർ മർദ്ദിച്ചു. മര്‍ദ്ദനമേറ്റ ചെയർപേഴ്സൻണ്‍ എം യു ഷിനിജ കൗൺസിലർമാരായ ലത ഉണ്ണിക്കൃഷ്ണൻ, ടി കെ ഗീത, ബീന ശിവദാസ്, എൽസി പോൾ, വത്സല, ഷീല പണിക്കശേരി എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷിനിജയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു. സാര്‍വദേശീയ വനിതാദിനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചെയര്‍പേഴ്‌സന് നേരേയുണ്ടായ കയ്യേറ്റം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്. നഗരസഭയില്‍ ഉണ്ടായ ഈ അക്രമത്തെ തള്ളിപ്പറയാനും അക്രമം നടത്തിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും ബിജെപി നേതൃത്വം തയാറാകണമെന്ന് വത്സരാജ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Kodun­gal­lur Munic­i­pal Cor­po­ra­tion chair­per­son harassed by BJP councilors

You may like this video also

Exit mobile version