Site iconSite icon Janayugom Online

കൊടുവള്ളി സ്വർണ കവർച്ച കേസ്; അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊടുവള്ളി സ്വർണ കവർച്ച കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ് ‚ലതീഷ് ‚ബിബി ‚സരീഷ്, വിമൽ എന്നിവരാണ് പിടിയിലായത്. രമേശ് നൽകിയ കൊട്ടേഷൻ അനുസരിച്ച് മറ്റുള്ളവർ സ്വർണം കവരുകയായിരുന്നു. കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നമാണോ ആക്രമണത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ സ്വർണം കൈക്കലാക്കുകയായിരുന്നു. ബൈജുവിന്‍റെ വീടിന് 150 മീറ്റർ മാത്രം അകലെവെച്ചാണ് സംഭവം നടന്നത്. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സ്വർണ വില്‍പ്പനയ്‌ക്കൊപ്പം സ്വർണ പണി കൂടി ചെയ്യുന്ന വ്യക്തിയാണ് ബൈജു. മറ്റ് പലരും ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി കൈമാറിയ സ്വർണവും തന്‍റെ പക്കലുണ്ടായിരുന്നു എന്നാണ് ബൈജു പൊലീസിന് നൽകിയ മൊഴി.ഈ ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്. ആക്രമണത്തില്‍ ബൈജുവിന് പരിക്കേറ്റിരുന്നു.

Exit mobile version