Site icon Janayugom Online

കൊക്കയാർ ഉരുൾപൊട്ടൽ: കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

kokkayar

കൊക്കയാർ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ മൂന്നു വയസ്സുകാരനായ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. പതിനൊന്നു മണിയോടെയാണ് സച്ചുവിന്റെ മൃതദേഹം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇതോടെ കൊക്കയാർ പൂവഞ്ചി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണതായ ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് സച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊക്കയാർ പഞ്ചായത്തിനു സമീപം ഒഴുക്കിൽപ്പെട്ടു കാണാതായ ആൻസിയെന്ന വീട്ടമ്മക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിൽ ഫൗസിയ എന്ന വീട്ടമ്മയുടെയും ഷാജി ചിറയിൽ എന്നയാളുടെയും അമീൻ, അഫ്ന ഫൈസൽ, അഫിയാൻ ഫൈസൽ, അംന എന്നീ കുട്ടികളുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. എൻ.ഡി.ആർ എഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവർക്കൊപ്പം നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി.

 

Eng­lish Sum­ma­ry: Kokka­yar land­slide: The body of a miss­ing three-year-old boy has been found

 

You may like this video also

Exit mobile version