Site iconSite icon Janayugom Online

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ആത്മഹത്യ;ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ പങ്ക് കണ്ടെത്തുന്നതിനായി ഇയാളെ സിബിഐ ഇന്നും ചോദ്യം ചെയ്യുന്നു.

ഘോഷ് തുടര്‍ച്ചയായി 13ാം ദിവസവും സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരായി.

130 മണിക്കൂറിലേറെ പ്രിന്‍സിപ്പലിനെ സിബിഐ ചോദ്യം ചെയ്തതായാണ് വൃത്തങ്ങള്‍ പറയുന്നത്.

കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡോക്ടറുടെ കൊലപാതകത്തിന്റെ അന്വേഷണ ചുമതല കൊല്‍ക്കത്ത പൊലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തത്.

കേസില്‍ സിവിക് വോളണ്ടിയറായ സഞ്ചയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണ വിധേയമായി പൊളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരായവരില്‍ സഞ്ചയും ഘോഷും ഉള്‍പ്പെടുന്നു.

സന്ദീപ് ഘോഷിന്റെ ഭരണകാലത്ത് ആശുപത്രിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ സിബിഐ ഇയാളുടെ പേരും ചേര്‍ത്തിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ ഘോഷിന്റെ കൊല്‍ക്കത്തയിലുള്ള വീട്ടില്‍ ഒരു ദിവസം നീണ്ട് നില്‍ക്കുന്ന അന്വേഷണം നടത്തിയിരുന്നു.

Exit mobile version