കേരള മാരിടൈം ബോർഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂർ എന്നീ തുറമുഖങ്ങൾ പിപിപി മാതൃകയിൽ വികസിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡിന് അനുമതി നൽകി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾക്ക് ഫീസിബിലിറ്റി സ്റ്റഡി നടത്തും. വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ഓരോ തുറമുഖത്തിനും പറ്റിയ മാതൃക ഉണ്ടാക്കും.
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ പിപിപി മാതൃകയിൽ വികസിപ്പിക്കും

