കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. നിർമ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. സർവീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. ഒരു സ്കൂൾ ബസും മൂന്ന് കാറുകളും റോഡ് തകർന്ന ഭാഗത്ത് കുടുങ്ങി. സംരക്ഷണ ഭിത്തി സര്‍വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. വാഹനങ്ങൾ പുറത്തെത്തിക്കാനുൾപ്പടെയുള്ള ശ്രമം പുരോഗമിക്കുന്നു. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിട്ടിയോട് വിശദീകരണം തേടി.
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ദേശീയപാത അതോറിട്ടിയോട് വിശദീകരണം തേടി മന്ത്രി മുഹമ്മദ് റിയാസ്

