Site iconSite icon Janayugom Online

കൊല്ലം മേയര്‍ രാജിവച്ചു

കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. എല്‍ഡിഎഫ് ധാരണപ്രകാരമാണ് രാജി. നാല് വര്‍ഷം സിപിഐ(എം)നും തുടര്‍ന്നുള്ള ഒരു വര്‍ഷം സിപിഐക്കുമാണ് മേയര്‍ സ്ഥാനം. കൊല്ലത്തെ മഹാനഗരമാക്കുക എന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കിയ കോര്‍പ്പറേഷന്‍ പ്രാധാന്യം നല്‍കിയതെന്ന് പ്രസന്ന ഏണസ്റ്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞതായും നഗരസഭയ്ക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായും മേയര്‍ പറഞ്ഞു.

Exit mobile version