Site iconSite icon Janayugom Online

വിളംബരത്തിനും മുൻപേ ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകിയ കൊല്ലം ഉണ്ണിചെക്കം തറവാട്

clocktowerclocktower

ന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ദീപ്തസ്മരണകൾ ഉറങ്ങുന്ന കുടുംബമാണ് കൊല്ലം ഉണ്ണിചെക്കം വീടിന്റേത്. സ്വന്തം തറവാട് ക്ഷേത്രത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് തന്നെ അവർണർക്ക് പ്രവേശനം നൽകി വിപ്ലവം സൃഷ്ടിച്ചു. ഗാന്ധിജി ഈ തറവാട് സന്ദർശിച്ചിരുന്നു.
ഗാന്ധിജിയോടൊപ്പമാണ് ദളിതർ തറവാട്ടു വക അമ്പലത്തിൽ പ്രവേശിച്ചത്. കുടുംബാംഗമായിരുന്ന കെ ജി ശങ്കർ ആയിരുന്നു എതിർപ്പുകളെ അവഗണിച്ച് ഇതിന് നേതൃത്വം നൽകിയത്. ഗാന്ധിശിഷ്യനും പുരോഗമനവാദിയുമായിരുന്നു ശങ്കർ. ഇദ്ദേഹത്തിന്റെ സഹോദരനാണ് കൊല്ലം മുൻസിപ്പല്‍ ചെയര്‍മാനായിരുന്ന കെ ജി പരമേശ്വരൻ പിള്ള. തിരുവിതാംകൂർ നിയമസഭ അംഗവുമായിരുന്നു. കൊല്ലം ചിന്നക്കട ക്ലോക് ടവർ ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ടതാണ്. ഗാന്ധിജി വന്നിരുന്ന ഉണ്ണിചെക്കം വീടിന്റെ ഭാഗമായ പാർവതി ഭവനം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

Exit mobile version