Site iconSite icon Janayugom Online

കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു

കോട്ടയത്തെ ക്ഷേത്രോത്സവങ്ങളിലും, ആഘോഷ പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്ന കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കോട്ടയം ഭാരത് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ളതാണീ കൊമ്പൻ. രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. 

ബുധനാഴ്ച പുലർച്ചെ ഒന്നരയോടു കൂടി അസുഖം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരം ആവുകയായിരുന്നു. വെറ്റിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനു അടക്കം കോട്ടയത്തെ ആഘോഷങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു കൊമ്പൻ വിനോദ്.

Eng­lish Summary;Kompan Bharat Vin­od leaned
You may also like this video

Exit mobile version