Site iconSite icon Janayugom Online

വനിതാ ചെസ് ലോകകപ്പിൽ കൊനേരു ഹംപിയെ വീഴ്‌ത്തി; ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ് മുഖ്

വനിതാ ചെസ് ലോകകപ്പിൽ ചരിത്രമെഴുതി ദിവ്യ ദേശ് മുഖ്. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെ നടന്ന ടൈബ്രേക്കറിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പത്തൊൻപത് കാരിയായ ദിവ്യ ദേശ്‌മുഖ് മാറി. ഞായറാഴ്ച 34-ാം നീക്കത്തിനൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്. ജോർജിയയിലെ ബാത്തുമിയിൽ നടക്കുന്ന ലോകകപ്പിൽ ശനിയാഴ്ച ആദ്യഗെയിമും സമനിലയായിരുന്നു.
ടൈബ്രേക്കിലെ ആദ്യ രണ്ടു ഗെയിമുകൾ റാപ്പിഡ് സമയക്രമത്തിലായിരിന്നു. ഇതിൽ ഓരോ കളിക്കാർക്കും ചിന്തിക്കാൻ 15 മിനിറ്റേ ലഭിക്കൂ. ഇതോടൊപ്പം ഓരോ കരുനീക്കം നടത്തിക്കഴിയുമ്പോൾ അവരുടെ സമയസൂചികയിൽ 10 സെക്കൻഡ് വീതം കൂട്ടിച്ചേർക്കപ്പെടും (ഇൻക്രിമെന്റ്). ഒരാൾ എതിരാളിക്ക് ചെക്ക്മേറ്റ് നൽകുകയോ എതിരാളി തോൽവി സമ്മതിക്കുകയോ ഒരാളുടെ ചെസ് ക്ലോക്കിലെ സമയം തീരുകയോ ചെയ്താൽ കളിയുടെ ഫലം നിർണയിക്കപ്പെടും.

Exit mobile version