Site icon Janayugom Online

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് അംഗീകാരം

പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം.
100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ അംഗീകാരം ലഭിച്ച ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1655 ആയി. കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചതോടെ ഈ മെഡിക്കല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാകും. ഘട്ടംഘട്ടമായി മറ്റ് മെഡിക്കല്‍ കോളജുകളെ പോലെ കോന്നി മെഡിക്കല്‍ കോളജിനേയും മാറ്റും. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഈ അധ്യയന വര്‍ഷം തന്നെ എംബിബിഎസ് വിദ്യാര്‍ത്ഥി പ്രവേശനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇടുക്കി, കോന്നി എന്നീ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും അംഗീകാരം നേടാനായത്. ഇതിലൂടെ 200 പുതിയ എംബിബിഎസ് സീറ്റുകള്‍ നേടാനായി. കൊല്ലം മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും നഴ്‌സിങ് കോളജുകള്‍ ആരംഭിച്ചു. 120 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലൂടെ പ്രവേശം സാധ്യമായത്. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒമ്പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരമായി. നിലവില്‍ തിരുവനന്തപുരം-250, കൊല്ലം-110, കോന്നി-100, ആലപ്പുഴ‑175, കോട്ടയം-175, ഇടുക്കി-100, എറണാകുളം-110, തൃശൂര്‍-175, മഞ്ചേരി- 110, കോഴിക്കോട്-250, കണ്ണൂര്‍-100 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജില്‍ സീറ്റുകളുള്ളത്. 

Eng­lish Sum­ma­ry: Kon­ni Gov­ern­ment Med­ical Col­lege approved

You may like this video also

Exit mobile version