Site iconSite icon Janayugom Online

പെരിന്തൽമണ്ണയിൽ കൂട്ടബലാ ത്സംഗം; ഭാര്യയും ഭർത്താവും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ജയിലിലായ ഭർത്താവിനെ ജാമ്യത്തിൽ ഇറക്കി കൊടുക്കാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ ‘.ആര്യമ്പാവ് കോളർ മുണ്ട വീട്ടിൽ രാമചന്ദ്രൻ (63) പള്ളിക്കൽ ബസാർ ചോലക്കൽ വീട്ടിൽ സനൂഫ് (38) തിരൂർ അത്തൻ പറമ്പിൽ റൈഹാൻ (45) ഏലംകുളം പുറയത്ത് സൈനുൽ ആബിദ് ( 41 ) സനുഫിന്റെ ഭാര്യ പയ്യനാട് തോരൻ വീട്ടിൽ ജസീല (27) മുണ്ടുകാട്ടിൽ സുലൈമാൻ (47)എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത് യുവതിയെ സുഹൃത്തും അവന്റെ ഭാര്യയും ചേർന്ന് ബൈപ്പാസ് റോഡിലുള്ള സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയി റൂമിൽ എത്തിച്ചതിന് ശേഷം മറ്റ് പുരുഷന്മാരെ വിളിച്ചു. 

യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ അവൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീടുണ്ടായ അക്രമത്തിൽ യുവതിയെ വീണ്ടും കീഴ്പ്പെടുത്തി ലോഡ്ജ് മാനേജറും മറ്റു ചിലരും പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെത്തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം നടത്തി. പ്രതികളെ അറസ്റ്റ് ചെയ്തുപെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകർ എസ് ഐ ഷിജോ സി തങ്കച്ചൻഎന്നിവ നേതൃത്വത്തിലാണ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്

Exit mobile version