തെലങ്കാന നിയമസഭാ തെരഞ്ഞെുപ്പില്‍ സിപിഐ, കോണ്‍ഗ്രസ് സഖ്യം സീറ്റ് ധാരണയായി. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടഗുഡെം മണ്ഡലത്തില്‍ സിപിഐ മത്സരിക്കും. ഇതിന് പുറമേ രണ്ട് എംഎല്‍സി സീറ്റുകളും സിപിഐക്ക് ലഭിക്കും. സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവുവാണ് സിപിഐ സ്ഥാനാര്‍ത്ഥി. 2009ല്‍ ഇവിടെ നിന്നുള്ള നിയമസഭാംഗമായിരുന്നു സാംബശിവറാവു. ബിആര്‍എസിലെ വി വെങ്കിടേശ്വര റാവുമാണ് എതിരാളി. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലായിരത്തോളം വോട്ടിനാണ് ഇവിടെ ജയിച്ചത്.
ഇന്നലെ സിപിഐ ആസ്ഥാനമായ മഖ്ദൂം ഭവനിലാണ് ഇരുകക്ഷികളും സഖ്യമായി മത്സരിക്കുന്ന വിവരം നേതാക്കള്‍ അറിയിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ രേവനാഥ് റെഡ്ഡി, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അസീസ് പാഷ, സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു എന്നിവര്‍ സന്നിഹിതരായിരുന്നു.
English Summary: Kothagudem seat to CPI
You may also like this video