Site icon Janayugom Online

കൊട്ടാരക്കര ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

നടുവത്തൂരില്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദമ്പതിമാര്‍ കുറച്ചുനാളായി അകന്ന് കഴിയുകയായിരുന്നു. അഖില്‍ രാജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. 

Eng­lish Summary:Kottarakkara tried to set his wife on fire by pour­ing petrol on her; Hus­band arrested
You may also like this video

Exit mobile version